കോഴിക്കോട്: ദീപിക കളര്‍ ഇന്ത്യ മത്സരത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് ദേവഗിരി സാവിയോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉച്ചക്ക് 12.30ന് പ്രശസ്ത ചിത്രകാരന് മദനന് നിർവഹിക്കും. ദീപിക കോഴിക്കോട് റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരക്കല്‍ അധ്യക്ഷത വഹിക്കും.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാര്‍ഷികാഘോഷവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാര്‍ഷികവും പ്രമാണിച്ച് ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന സന്ദേശമുയര്‍ത്തിയും ലഹരിക്കെതിരേ ബോധവത്ക്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടത്തുന്നത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റിംഗ് മത്സരമാണ് ദീപിക ‘കളര്‍ ഇന്ത്യ'. എല്‍കെജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്കായിട്ടാണ് മത്സരം. പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തവണ കളര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ലഭിക്കുക. ഈ വമ്പന്‍ സംരംഭത്തിന് കരുത്തേകിക്കൊണ്ട് കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ദീപികയോടൊപ്പം കൈകോര്‍ക്കുന്നു.
അമല്‍ ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് കാഞ്ഞിരപ്പള്ളി, ട്രെന്‍ഡ്സ്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ പാലാ, ഫോഗി മൗണ്ടന്‍ അമ്യൂസ്മെന്റ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ട്സ് കോഴിക്കോട്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് പറശിനിക്കടവ് കണ്ണൂര്‍, സ്മാര്‍ട്ട് മീഡിയ കോളജ് തൃശൂര്‍, ഫിഷ് ആന്‍ഡ് മീറ്റ്, റെഡി ടു കൂക്ക് വിതണരംഗത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ സീബെറി എന്നിവയാണ് ദീപികയുമായി സഹകരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന സ്പെഷല്‍ സ്കൂള്‍ കുട്ടികള്‍ക്കായി കളര്‍ ഇന്ത്യ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നുണ്ട്.